ദൈവം അശ്രദ്ധനായ നാളുകളിൽ.....

ദൈവം അശ്രദ്ധനായ നാളുകളിൽ.....
Sep 21, 2025 08:33 PM | By PointViews Editr

ദൈവം തിരക്കിലായിരുന്നു. ദൈവത്തിനു ചുറ്റും പ്രകൃതിയും സമയവും സാഹചര്യങ്ങളും അതിവേഗം മാറി മറിഞ്ഞു കൊണ്ടിരുന്നു. മനുഷ്യരും. അതിനിടയിൽ ദൈവമറിയാതെ അവളുടെ ജീവിതത്തിലും പലതും സംഭവിച്ചുകൊണ്ടിരുന്നു. പലതും.

ദൈവം കഥപറച്ചിൽ തുടർന്നു. നിഷ്കളങ്കയിൽ അയാളുടെ കടന്നുകയറ്റം വല്ലാതെ സ്വാധീനിച്ചു തുടങ്ങി. അച്ചായൻ എന്നവൾ വിളിച്ചി അന്ന അയാൾ തന്റെ മക്കളെ പറ്റി നിഷ്ക്കളങ്കയോട് വളരെ നിഷ്കളങ്കമായി തന്നെ പല കാര്യങ്ങളും അവതരിപ്പിക്കും. നിഷ്ക്കളങ്കയെ വളരെ കൃത്യവും ആയി വേഗത്തിൽ പറ്റിക്കാൻ കഴിയുമല്ലോ?അച്ചായന്റെ സ്നേഹത്തിലും കരുതലിലും ആത്മാർത്ഥത എത്രയെന്നറിയാതെ അവളും മകനും സന്തോഷത്തിൽ മതിമറന്ന് ജീവിക്കുന്ന കാലമായിരുന്നത്. നിഷ്ക്കളങ്കയുടെ അച്ഛനും അമ്മയ്ക്കും അയാൾ ഒരു മകനായി തന്നെ തോന്നി. അതിന് സാധിക്കും വിധമായിരുന്നു അയാളുടെ പെരുമാറ്റവും രീതിയും എല്ലാം. കാലങ്ങൾ കടന്നുപോയി. രണ്ടാഴ്ച്ച കൂടുമ്പോഴോ വിശേഷ ദിവസങ്ങളിലോ അച്ചായൻ ബാംഗ്ലൂർക്ക് വരുവാൻ വേണ്ടി ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് അവൾ അയച്ചുകൊടുക്കും. തിരികെ പോകുമ്പോൾ പോക്കറ്റ് മണിയായി പതിനായിരമോ ലക്ഷമോ അവൾ നൽകും. അയാളുടെ മക്കൾക്ക് വയ്യ എന്നോ മക്കൾക്ക് പഠിക്കുവാൻ വേണ്ടി പണം ഇനി പോയിട്ട് എവിടുന്നെങ്കിലും ഉണ്ടാക്കണം എന്നോ അച്ചായൻ അവളുടെ മുന്നിൽ നിന്ന് പറയുകയാണെങ്കിൽ അപ്പോൾ തന്നെ അവൾ ആ പണം കൂടി നൽകും. ഒരു മടിയും കൂടാതെ. സ്വാഭാവികമായും എന്താണോ നിഷ്ക്കളങ്കരുടെ ഇടയിൽ സംഭവിക്കുക,അത് ഇവിടേയും നടന്നിരുന്നു. പാവം തോന്നി അവൾ എത്രയാണോ അവനാവശ്യം, ആ പണം നൽകും. ഈ സാധ്യത അയാൾ ഭംഗിയോടെ ഉപയോഗിച്ചു വന്നു. ആ പ്രക്രിയ നടന്നുകൊണ്ടേ ഇരുന്നു. അതിനിടയിൽ അവളുടെ അച്ഛനും അമ്മയ്ക്കും ഒരു മരുമകനേക്കാൾ നല്ലൊരു മകനായി അവൻ മാറിക്കഴിഞ്ഞിരുന്നു. അവർക്ക് അയാളില്ലാതെ ഒരു പരിപാടികളും ചിന്തിക്കാൻ പോലും കഴിയാത്ത സ്ഥിതിയായിരുന്നു. അച്ഛന്റെ സ്നേഹം കിട്ടിയിട്ടില്ലാത്ത അവളുടെ മകന് നല്ലൊരു അച്ഛനായി അവൻ മാറി. അവളുടെ അനുജത്തിക്ക് ഒരു സഹോദരനെ കിട്ടി. അങ്ങനെ അച്ചായന്റെ വേഷത്തിൽ അയാൾ നിറഞ്ഞാടുകയായിരുന്നു. നിഷ്കളങ്കയുടെ ഭക്തി എന്നത് ഒരു സംഭവം തന്നെയാണ്. ഭക്തി മൂത്ത് നിൽക്കുന്ന അവൾക്ക് വേണ്ടി അച്ചായൻ ശബരിമലയ്ക്ക് പോകുന്നു. കൂടെ അവളുടെ മകനേയും കൊണ്ടുപോകുന്നു. ഏതൊക്കെ വിധത്തിൽ അവളുടെ മനസിനെ സ്വാധീനിക്കാം എന്ന് അയാൾക്ക് വളരെ കൃത്യമായി പഠിച്ചു വച്ചിരുന്നു. ശബരിമലയിൽ നിന്ന് എല്ലാ വർഷവും നെൽ കതിർ വാങ്ങി അവൻ അവളുടെ അമ്മയ്ക്കും അവൾക്ക് ബ്ലാംഗ്ലൂരിലെ വീട്ടിലും എത്തിക്കുമായിരുന്നു. അച്ചായനും അവളും വളരെ കൂട്ടായിരുന്ന കാലം അയാൾക്ക് ഒറ്റ നിർബന്ധമേ ഉണ്ടായിരുന്നുള്ളൂ. ദൈവവുമായി ഒരു ബന്ധവും പാടില്ല. ഭർത്താവിനെ അനുസരിക്കുന്ന ഭാര്യ അക്ഷരം പ്രതി അതനുസരിച്ചു. അവൾ ദൈവത്തെ മറന്നതായി അഭിനയിച്ചു. ദൈവത്തെ മറന്ന് എന്ത് ചെയ്യ്താലും എന്താണോ മനുഷ്യർക്ക് സംഭവിക്കുക അത് അവളിലും അവളുടെ ജീവിതത്തിലും സംഭവിച്ചു. അവൾ മകനും അച്ചായനും കൂടി പല വിധ സുഖസൗകര്യങ്ങളോടെ സുഖമായി ജീവിക്കുന്ന അക്കാലത്ത് ദൈവം അവർക്ക് ഒരു അനിവാര്യത അല്ലാതായിരുന്നു.. സ്വന്തം കമ്പനിയിൽ നിന്ന് നല്ല വരുമാനവും അച്ഛന്റെ സപ്പോർട്ടും കൊണ്ട് അവൾ ബിസിനസിൽ നല്ല നിലയിൽ വളർന്നിരുന്നു. ഒരു ഭർത്താവിന്റെ സ്നേഹവും, കരുതലും, തുണയും എന്തെന്ന് അവൾ അറിഞ്ഞു കൊണ്ടിരുന്നു. ഇല്ലെങ്കിൽ അയാൾ അതവളെ അറിയിച്ചു കൊടുക്കുമായിരുന്നു. അയാൾക്ക് ആവശ്യത്തിലധികം പണവും സ്നേഹവും അവൾ നൽകി. അല്ലെങ്കിൽ അവൾ അയാൾക്ക് എത്തിച്ചു നൽകിയിരുന്നു..മകന് അയാൾ നല്ലൊരു അഛയനായി മാറിയിരുന്നു എന്നത് അവൾക്ക് സന്തോഷം നൽകുന്ന കാര്യമായിരുന്നു. പൂളിൽ കുളിക്കുവാൻ കൊണ്ടുപോകുന്നു. വർകൗട്ടുകൾ ഒരുമിച്ചു ചെയ്യുന്നു. അച്ഛന്റെ സ്നേഹം കിട്ടാത്ത അവനും അയാൾ സ്നേഹം വാരിക്കോരി കൊടുത്തു കൊണ്ടിരുന്നു. അല്ലെങ്കിൽ കൊടുക്കുന്നതായി അയാൾ ഭാവിച്ചിരുന്നു. അപ്പോഴും യാഥാർത്ഥ്യമെന്തെന്ന് അയാൾക്ക് മാത്രമാണ് അറിയാമായിരുന്നത്. ആഴ്ചയിലെ ഒരിക്കൽ എന്ന മട്ടിൽ അച്ചായൻ അവളെയും മകനെയും തേടിയെത്തുമായിരുന്നു. അവർക്ക് ആഴം തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ അയാൾ സ്നേഹം കൊണ്ട് മൂടിപ്പുതച്ചിരുന്നു. ദൈവം കഥ തുടർന്നു. പലപ്പോഴും അവളുടെ മുഖം ദൈവത്തിന്റെ മനസ്സിൽ തെളിഞ്ഞുവെങ്കിലും പലവിധത്തിലുള്ള തിരക്കുകൾ കാരണം ഒന്ന് അന്വേഷിക്കണം എന്ന് തോന്നിയില്ല. പല അവസരങ്ങളിലും അവളുടെ മുഖം ദൈവത്തിന്റെ മനസ്സിൽ തെളിഞ്ഞു വരുമായിരുന്നു. ദൈവത്തിന്റെ തിരക്കുള്ള ജീവിതത്തിനിടയിൽ ഒരിക്കൽപോലും അവളെ അന്വേഷിക്കാൻ പക്ഷെ ദൈവത്തിൻ്റെ മനസ്സ് എന്തുകൊണ്ടോ തീരുമാനിച്ചില്ല എന്നതാണ് സത്യം. അവൾ ബിസിനസും ജീവിതവുമൊക്കെ തിരക്കിട്ട് ജീവിക്കുകയായിരിക്കുമെന്ന് ചിന്തിക്കാൻ ദൈവത്തെ പ്രേരിപ്പിച്ചു.

പക്ഷേ ദൈവത്തിനു നേരെയുള്ള വിലക്കാണ് ആ സാഹചര്യങ്ങൾ എല്ലാം അറിയാൻ ദൈവം വൈകി. അങ്ങനെ, ഒടുവിൽ അവളുടെ മകന്റെ വിദ്യാഭ്യാസം ഏതാണ്ട് പൂർത്തിയാകാറായി. ഇതിനിടയിലാണ് അവൾ മറ്റൊരു സത്യം തിരിച്ചറിഞ്ഞു തുടങ്ങിയത് - അവളുടെ അനുജത്തിയോടും അയാൾക്ക് വല്ലാത്തൊരടുപ്പം ഉണ്ടായിരുന്നു എന്ന്. അവളുടെ അമ്മയുടേയും, അച്ഛന്റേയും ഏറെ പ്രിയപെട്ട മരുമകൻ ആയല്ല, മകനായിട്ട് അവൻ വിലസിയപ്പോഴും അവൻ്റെ മറ്റൊരു മുഖം അവരാരും അറിയാതെ ഭംഗിയായി അയാൾ സൂക്ഷിച്ചു. ദിവസങ്ങളും മാസങ്ങളും വർഷങ്ങളും കടന്നുപോയി. നിഷ്ക്കളങ്കമായ മുഖത്തോടും ചിരിയോടും കൂടി അവളുടെ ജീവിതം നിറഞ്ഞാടുകയായിരുന്നു..... പക്ഷെ.... (തുടരും)

/ ഷിജിന സുരേഷ് /

In the days when God is careless...

Related Stories
ഒരു സാധാരണക്കാരൻ്റെ ആത്മവിശ്വാസം, ഒരു ശാസ്ത്രജ്ഞൻ്റേയും...

Nov 4, 2025 11:12 AM

ഒരു സാധാരണക്കാരൻ്റെ ആത്മവിശ്വാസം, ഒരു ശാസ്ത്രജ്ഞൻ്റേയും...

ഒരു സാധാരണക്കാരൻ്റെ ആത്മവിശ്വാസം, ഒരു...

Read More >>
അവളുടെ ദൈവമറിയാത്ത കാലം...  നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 5

May 15, 2025 10:28 AM

അവളുടെ ദൈവമറിയാത്ത കാലം... നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 5

അവളുടെ ദൈവമറിയാത്ത കാലം... നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ -...

Read More >>
നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 4

Apr 25, 2025 10:29 AM

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 4

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ -...

Read More >>
നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 3. തുടരുന്നു.

Apr 20, 2025 05:46 PM

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 3. തുടരുന്നു.

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 3....

Read More >>
നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 2  തുടരുന്നു

Apr 9, 2025 01:21 PM

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ - 2 തുടരുന്നു

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ -...

Read More >>
നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ

Apr 1, 2025 09:18 AM

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ കഥ

നിഷ്കളങ്കയായ ഒരു തൂവെള്ള പ്രാവിൻ്റെ...

Read More >>
Top Stories